ഹെൽത്തി കാരറ്റ് സൂപ്പ്
കാരറ്റ് സൂപ്പ്
കാരറ്റ് – ആറ്
2.ഓറഞ്ച്/നാരങ്ങ – രണ്ട്
3.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
പുളിയില്ലാത്ത തൈര് – രണ്ടു വലിയ സ്പൂൺ
വെജിറ്റബിൾ സ്‌റ്റോക്ക് – ഒന്നരക്കപ്പ്
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
4.പാഴ്സ്‌ലി – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙കാരറ്റ് തരുതരുപ്പായി അരിഞ്ഞു വയ്ക്കുക.
∙നാരങ്ങ/ഓറഞ്ച് പിഴിഞ്ഞു നീരെടുത്തു വയ്ക്കണം.
∙കാരറ്റും നാരങ്ങ/ഓറഞ്ചുനീരും മൂന്നാമത്തെ ചേരുവ ചേർത്ത് നന്നായി അടിച്ചു മയപ്പെടുത്തണം.
∙ഇതൊരു സോസ്പാനിലാക്കി അഞ്ചു മിനിറ്റ് ചെറുതീയിൽ വയ്ക്കണം.
∙വിളമ്പാനുള്ള ബൗളിലാക്കി പാഴ്സ്‍ലി കൊണ്ട് ഭംഗിയായി അലങ്കരിക്കാം.